ചാരക്കേസ്:ഗൂഡാലോചനയിൽ റാവുവിനും പങ്ക്

single-img
8 October 2012

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതില്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനും പങ്കുണ്ടെന്ന് കെ.മുരളീധരന്‍ ആരോപിച്ചു.ചാരക്കേസില്‍ പോലീസ് പ്രതി ചേര്‍ക്കുകയും സി.ബി.ഐ. പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്ത നമ്പി നാരായണന്‍ പങ്കെടുത്ത നമ്പിനാരായണനോട് മാപ്പ് ചോദിക്കുന്നു’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളി.പ്രധാനമന്ത്രിയാകാൻ സാദ്ധ്യതയുള്ളവരെയെല്ലാം ഓരോ കള്ളക്കേസിൽ കുടുക്കിയ റാവുവിന് കരുണാകരനെതിരെ കിട്ടിയ ആയുധമായിരിക്കാം ഇതെന്ന് മുരളി കൂട്ടിച്ചേർത്തു.