വെനിസ്വേല:ചാവേസ് വീണ്ടും പ്രസിഡന്റ്‌

single-img
8 October 2012

വെനിസ്വേലന്‍ പ്രസിഡന്റായി ഹ്യൂഗോ ചാവേസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ടുകള്‍ നേടിയാണ് ചാവേസ് തുടര്‍ച്ചയായ നാലാം തവണയും
വെനിസ്വേലന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.പ്രതിപക്ഷ നേതാവ് ഹെന്‍റിക് കപ്രിന്‍സിനെയാണ് ഷാവേസ് പരാജയപ്പെടുത്തിയത്. ആറ് വര്‍ഷമാണ് ഷാവേസിന്റെ ഭരണകാലയളവ്.

അമേരിക്കയുടെ പിന്തുണയോടെ പോരാട്ടത്തിനിറങ്ങിയ കാപ്രിലെസിന്റെ തോല്‍വി പാശ്ചാത്യശക്തികള്‍ക്കേറ്റ തിരിച്ചടിയായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.