ഹുവായ് രാജ്യസുരക്ഷയ്ക്ക് ഭീക്ഷണിയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ കമ്മറ്റി

single-img
8 October 2012

ചൈനീസ് ടെലികമ്മ്യുണിക്കേഷൻ രംഗത്തെ അതികായരായ ഹുവായി ടെക്നോളജീസിനെതിരെ അമേരിക്കൻ രഹസ്യാന്വേഷണ കമ്മറ്റി.ഹുവായിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ കമ്പനികൾക്കാണു അമേരിക്കൻ രഹസ്യാന്വേഷണ കമ്മറ്റിയുടെ മുന്നറിയിപ്പ്.ഹുവായിക്കെതിരെ മാത്രമല്ല ടെലിക്കമ്മ്യൂണിക്കേഷ്ൻ ഹാർഡ്വെയർ രംഗത്തെ മറ്റൊരു അതികായരായ ചെനീസ് കമ്പനി ZTEക്ക് എതിരെയും മുന്നറിയിപ്പുണ്ട്.

ചൈനീസ് കമ്പനികളുടെ ഉപകരണങ്ങൾ വിവരം ചോർത്താനായി ഉപയോഗിക്കപ്പെടുമെന്നാണു രഹസ്യാന്വേഷണ വിഭാഗം അമേരിക്കൻ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.