ഒരു ഫ്ലാറ്റ് സമുച്ചയത്തിന് സബ്‌സിഡി 6 സിലിണ്ടര്‍ മാത്രം

single-img
8 October 2012

നഗരങ്ങളിലെ ഫ്ളാറ്റുസമുച്ചയങ്ങളില്‍ വ്യക്തിഗത പാചകവാതക കണക്ഷനുകള്‍ നല്‍കാനാവില്ലെന്ന് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ അറിയിച്ചു. ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഇനി വര്‍ഷത്തില്‍ ആറ് സബ്സിഡി സിലിണ്ടറുകള്‍ മാത്രമെ നല്‍കാനാകുവെന്നാണ് എണ്ണകമ്പനികളുടെ തീരുമാനം.ഒരു ഫ്ലാറ്റ് സമുച്ചയത്തെ ഒറ്റ കണക്ഷനായി കണക്കാക്കുക.കേന്ദ്രീകൃത വിതരണ സംവിധാനമുള്ള ഫ്ളാറ്റുകളിലായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.  സബ്ഡിഡിയുള്ള ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 437 രൂപയാണ് വില. ഇല്ലാത്തവയ്ക്ക് 931 രൂപയും.

ഫ്‌ളാറ്റുകള്‍ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനം ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. താഴെ നിലയിലെ സിലിണ്ടര്‍ ചേംബറില്‍ സിലിണ്ടറുകള്‍ ഒരുമിച്ച് വെച്ചിരിക്കും. ഇവിടെ നിന്ന് പൈപ്പ്‌ലൈന്‍ വഴി ഓരോ ഫ്‌ളാറ്റിലേക്കും വാതകമെത്തിക്കുന്നു. മീറ്റര്‍ റീഡിങ് അനുസരിച്ച് വാതകത്തിന് വില ഈടാക്കുന്നു. ഇതാണ് കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനം സമ്പ്രദായം എന്നറിയപ്പെടുന്നത്.കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്ന ഫ്ലാറ്റുകൾക്കാണു ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്