കള്ള് വ്യവസായം സംരക്ഷിക്കും:പന്ന്യൻ

single-img
8 October 2012

പരമ്പരാഗത തൊഴില്‍ മേഖലയായ കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കാന്‍ മുസ്ലിം ലീഗിനല്ല, കേരളത്തിലെ ഒരു പ്രസ്ഥാനത്തിനും കഴിയില്ലെന്നും, ചെറുത്തു നില്‍പ്പിനായി ജീവന്‍ കൊടുക്കാനും സിപിഐ തയാറാകുമെന്നും സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു

കള്ള് ചെത്ത് വ്യവസായം സിപിഐയെ സംബന്ധിച്ചിടത്തോളം ഏറെ അടുപ്പമുള്ളതാണ്. കള്ള് ചെത്ത് നിര്‍ത്തണമെന്നാണ് ലീഗ് പറയുന്നത്. അവര്‍ക്ക് വീര്യം കുറഞ്ഞ കള്ളിനേക്കാള്‍ ഫോറിന്‍ ലിക്വറിനോടായിരിക്കും താല്പര്യമെന്നും പന്ന്യന്‍ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് പിന്നീട് തെളിഞ്ഞതായി പന്ന്യന്‍ രവീന്ദ്രന്‍. ഒരു പാര്‍ട്ടിയുടെ തെറ്റ് ചൂണ്ടിക്കാട്ടാന്‍ മറ്റൊരു പാര്‍ട്ടിക്ക് അധികാരമുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ മുസ്ലീം തീവ്രവാദം വര്‍ധിച്ചുവരികയാണെന്നും കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം തകര്‍ത്ത് വിഘടിപ്പിച്ച് ഭരിക്കാനാണ് നീക്കമെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.