ഭാവതരിണി സിനിമയില്‍ സജീവമാകുന്നു

single-img
8 October 2012

ദക്ഷിണേന്ത്യന്‍ സിനിമാ സംഗീത കുലപതിയായ ഇളയരാജയുടെ മകള്‍ ഭാവതരിണി സംഗീതരംഗത്ത് സജീവമാകുന്നു. വെള്ളച്ചി എന്ന തമിഴ് സിനിമക്കാണ് ഭാവതരിണി സംഗീതമിട്ടത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് തന്റെ എട്ടാമത്തെ വയസ്സില്‍ ഭാവതരിണി പിന്നണി ഗാനരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. 1995 ന് ശേഷം ബോളിവുഡ് ചിത്രങ്ങള്‍ ഉള്‍പ്പടെ നിരവധി സിനിമകളില്‍ പാടി.2001 ലെ ഏറ്റവും മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും ഭാവതരിണിയ്ക്ക് ലഭിച്ചു.