അബു ജുന്‍ഡാലിനെ എന്‍ഐഎയ്ക്കു കൈമാറും

single-img
8 October 2012

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരരിലൊരാളായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ അബു ജുന്‍ഡാലിനെ ഈമാസം 20 വരെ ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) വിട്ടുനല്കാന്‍ ഡല്‍ഹി കോടതി നിര്‍ദേശിച്ചു. രാജ്യത്തു വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനപരമ്പരകള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിശദമായ അന്വേഷണത്തിനാണു നടപടി. അതേസമയം, വിവിധ അന്വേഷണസംഘങ്ങള്‍ കസ്റ്റഡിയില്‍ പീഡിപ്പിക്കുകയാണെന്ന് അബു ജുന്‍ഡാല്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു.