തലസ്ഥാനം ഡെങ്കിപ്പനി ഭീതിയില്‍

single-img
8 October 2012

തലസ്ഥാന നഗരത്തിലെ 41 വാര്‍ഡുകള്‍ ഡെങ്കിപ്പനി ഭീതിയിലാണെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പീതാംബരന്‍ കളക്ടര്‍ കെ.എന്‍. സതീഷിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. ഈ രീതിയില്‍ തുടര്‍ന്നാല്‍ പനിബാധിതരുടെ എണ്ണം ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതല്‍ സപ്‌തംബര്‍ വരെ തിരുവനന്തപുരത്ത്‌ രണ്ടായിരം പേര്‍ക്ക്‌ ഡെങ്കിപ്പനി ബാധിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. മാലിന്യ സംസ്‌കരണത്തിലെ പാളിച്ചയും കൊതുകുകള്‍ പെറ്റുപെരുകുന്നതുമാണ്‌ സ്ഥിതി വഷളാകാന്‍ കാരണം.