ആര്‍.എസ്‌.എസ്‌. വര്‍ഗീയ അജന്‍ഡ നടപ്പാക്കുന്നു : പിണറായി വിജയന്‍

single-img
8 October 2012

ഹൈന്ദവ ഏകീകരണത്തിലൂടെ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ്‌ ആര്‍.എസ്‌.എസ്സും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നതെന്ന്‌ സി.പി.എം. സംസ്ഥാന പ്രസിഡന്റ്‌ പിണറായി വിജയന്‍ പറഞ്ഞു. മുണ്ടൂരില്‍ സി.പി.എം. ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ തകര്‍ക്കാനുള്ള നീക്കത്തെ എന്ത്‌ വിലകൊടുത്തും സി.പി.എം. നേരിടുമെന്നും ആര്‍.എസ്‌.എസ്സിന്റെ കാര്യത്തില്‍ സി.പി.എമ്മിന്‌ രണ്ടുചിന്തയില്ലെന്നും പിണറായി വ്യക്തമാക്കി.