സിറിയയില്‍ സര്‍ക്കാര്‍ സേനയുടെ ആക്രമണത്തില്‍ 40 വിമതസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

single-img
7 October 2012

സിറിയയില്‍ സര്‍ക്കാര്‍ സേനയുടെ ആക്രമണത്തില്‍ നിരവധി വിമതസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ലെബനന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഹോംസ് പ്രവിശ്യയിലെ ഏറ്റുമുട്ടലിലാണ് വിമതസേനയ്ക്ക് വ്യാപകനാശമുണ്ടായത്. ലെബനന്‍ ആസ്ഥാനമായുള്ള അല്‍ മായ്ദീന്‍ ടെലിവിഷന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ സേനയുടെ ആക്രമണത്തില്‍ വിമത സായുധസേനയായ അല്‍-ഖുസൈറിന്റെ താവളം പൂര്‍ണമായി നശിച്ചു. അല്‍-ഖുസൈര്‍ നേതാവടക്കം നാല്‍പതോളം വിമതര്‍ കൊല്ലപ്പെട്ടതായാണ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.