യുഡിഎഫില്‍ ആര്‍ക്കും അപ്രമാദിത്വമില്ല; രമേശ് ചെന്നിത്തല

single-img
7 October 2012

യുഡിഎഫില്‍ ആര്‍ക്കും അപ്രമാദിത്വമില്ലെന്ന് രമേശ് ചെന്നിത്തല. കൊച്ചിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. യുഡിഎഫില്‍ ലീഗിന്റെ അപ്രമാദിത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. സംസ്ഥാനത്ത് ഭരണം നടത്തുന്നത് മുസ്‌ലീം ലീഗാണെന്ന മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പരാമര്‍ശത്തിന് ശേഷമായിരുന്നു പിണറായിയുടെ പ്രതികരണം. യുഡിഎഫില്‍ ഒരു കക്ഷികള്‍ക്കും വലുപ്പച്ചെറുപ്പമില്ലെന്ന് ചെന്നിത്തല പറഞ്ഞു. തീരുമാനങ്ങള്‍ ചര്‍ച്ചയിലൂടെയാണ് യുഡിഎഫ് കൈക്കൊള്ളുന്നതെന്നും ചെന്നിത്തല പറഞ്ഞു.