പാല്‍ വില വര്‍ധിപ്പിക്കണം: കേരള ക്ഷീരകര്‍ഷക തൊഴിലാളി കോണ്‍ഗ്രസ്

single-img
7 October 2012

കേരളത്തിലെ ക്ഷീര മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ പാല്‍വില അടിയന്തരമായി വര്‍ധിപ്പിക്കണമെന്നു കേരള ക്ഷീരകര്‍ഷക തൊഴിലാളി കോണ്‍ഗ്രസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാല്‍ ഉത്പാദന രംഗത്തു സ്വയംപര്യാപ്തത കൈവരിക്കുകയാണു ലക്ഷ്യമെങ്കിലും കേരളം ക്ഷീരോത്പാദകരോടു കാണിക്കുന്ന അവഗണന പാല്‍ ഉത്പാദനം ഗണ്യമായതോതില്‍ കുറയാന്‍ കാരണമാകുന്നുവെന്നും അവര്‍ ആരോപിച്ചു.