മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയം

single-img
7 October 2012

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, സണ്ടര്‍ലാന്‍ഡിനെ 3-0ന് പരാജയപ്പെടുത്തി പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്തേക്കു കുതിച്ചു. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതല്‍ ആക്രമിച്ചു കളിച്ച സിറ്റി അഞ്ചാം മിനിറ്റില്‍ ഗോള്‍ നേടി. അലക്‌സാണ്ടര്‍ കൊലാറോവ് എടുത്ത ഫ്രീകിക്ക് വലയുടെ ഇടതുമൂലയില്‍ പതിക്കുകയായിരുന്നു. ഒരു ഗോള്‍ ലീഡുമായി ഒന്നാം പകുതി കടന്ന ഇരുടീമും ഗോളുകള്‍ നേടാന്‍ കാത്തിരുന്നു. അവസരം കൂടുതലും സിറ്റിക്കാണ് ലഭിച്ചത.് എന്നാല്‍, ഗോളാക്കുന്നതില്‍ സിറ്റി പരാജയപ്പെട്ടു. 60-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ സിറ്റിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അലക്‌സാണ്ടര്‍ കോര്‍ലോവാണ് ക്രോസ് സ്വീകരിച്ചു അഗ്യൂറോ ബോക്‌സില്‍ നിന്നു തൊടുത്ത വലംകാലന്‍ ഷോട്ട് വലയുടെ ഇടതു മുലയില്‍. 89-ാം മിനിറ്റില്‍ ജെയിംസ് മില്‍നറുടെ ഫ്രീകിക്ക് സണ്ടര്‍ലാന്‍ഡിന്റെ വല വീണ്ടും കുലുക്കി സിറ്റി 3-0ന് മുന്നില്‍. ഏഴു മത്സരങ്ങളില്‍നിന്ന് പതിനഞ്ചു പോയിന്റാണ് സിറ്റിക്ക്.