തമിഴ്‌നാടിനു ജലം വിട്ടുനല്കരുതെന്ന് കേന്ദ്രമന്ത്രി എസ്.എം. കൃഷ്ണയും

single-img
7 October 2012

കാവേരി നദിയിലെ ജലം ഇനിയും തമിഴ്‌നാടിനു വിട്ടുകൊടുക്കണമെന്ന ആവശ്യം അനുവദിക്കരുതെന്നു വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിനോട് അഭ്യര്‍ഥിച്ചു. നദിയിലെ വെള്ളത്തിന്റെ സ്ഥിതിയെക്കുറിച്ചു കൃത്യമായ റിപ്പോര്‍ട്ടു വരാതെ വെള്ളം ഇനി വിട്ടുകൊടുക്കരുതെന്നു കൃഷ്ണ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണു കേന്ദ്രമന്ത്രിയിപ്പോള്‍. കത്തിന്റെ പകര്‍പ്പ് ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിതരണം ചെയ്തിട്ടുമുണ്ട്.