ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കും: കേജരിവാള്‍

single-img
7 October 2012

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്കെതിരേയുള്ള ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അരവിന്ദ് കേജരിവാള്‍ ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. ബിജെപിയുടെ ആജ്ഞപ്രകാരം കോണ്‍ഗ്രസിനെതിരേ പ്രവര്‍ത്തിക്കുകയാണെ ന്ന ആരോപണം കേജരിവാള്‍ നിഷേധിച്ചു. അഴിമതിക്കെതിരേയാണു തന്റെ പോരാട്ടമെന്നും അത് ഒരു പാര്‍ട്ടിക്കും വ്യക്തിക്കും എതിരേയല്ലെന്നും അദ്ദേഹം പറഞ്ഞു. റോബര്‍ട്ട് വധേരയും പ്രമുഖ കെട്ടിടനിര്‍മാതാക്കളായ ഡിഎല്‍എഫും ചേര്‍ന്നു കോടികളുടെ അഴിമതി നടത്തിയതായി വെള്ളിയാഴ്ച കേജരിവാള്‍ ആരോപിച്ചിരുന്നു.