ഇസ്രയേല്‍ സേന അജ്ഞാത വിമാനം വെടിവച്ചിട്ടു

single-img
7 October 2012

വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത വിമാനം ഇസ്രയേല്‍ സേന വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ തെക്കന്‍ വ്യോമാതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയ പൈലറ്റില്ലാ വിമാനമാണ് വ്യോമവേധ സംവിധാനം ഉപയോഗിച്ച് വീഴ്ത്തിയതെന്ന് ഇസ്രേയല്‍ സേന അറിയിച്ചു. ഗാസാ മുനമ്പിനു സമീപത്തു നിന്നുമാണ് വിമാനം ഇസ്രയേല്‍ മേഖലയിലേയ്ക്കു അതിക്രമിച്ചു കയറിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, വിമാനത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇസ്രയേല്‍ സേന വെളിപ്പെടുത്തിയിട്ടില്ല.