സിപിഎം ബുധനാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും

single-img
7 October 2012

സബ്‌സിഡിയോടെയുള്ള പാചക വാതക സിലിണ്ടറുകള്‍ വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തെ പാചകവാതക ക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം ബുധനാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പാചക വാതക റീഫില്ലിംഗ് സ്റ്റേഷനുകളിലേക്കും വിതരണ കേന്ദ്രങ്ങളിലേക്കും സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസുകള്‍ക്ക് മുന്നിലുമാകും പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാചകവാതക പ്രശ്‌നത്തില്‍ ജനങ്ങളുടെ അമര്‍ഷം വന്‍തോതില്‍ ഉയര്‍ന്നുവന്നിരിക്കുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. അതിനിടയാക്കിയ നടപടികള്‍ തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും അതിനു സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.