അഫ്ഗാനില്‍ 28 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

single-img
7 October 2012

അഫ്ഗാനില്‍ 28 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കാബൂള്‍ ഉള്‍പ്പെടെ 12 ഓളം പ്രവിശ്യകളില്‍ സൈന്യവും അഫ്ഗാന്‍ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. 13 തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.