ഹോംസില്‍ സിറിയന്‍സേന വ്യോമാക്രമണം നടത്തി

single-img
6 October 2012

സിറിയന്‍ നഗരമായ ഹോംസിലെ വിമതകേന്ദ്രങ്ങളില്‍ ഇന്നലെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. വിമതര്‍ക്ക് എതിരേ കനത്ത പീരങ്കി ആക്രമണവുമുണ്ടായി.ഇതിനിടെ ഡമാസ്‌കസ് പ്രാന്തത്തില്‍ ഒരു വ്യോമപ്രതിരോധ കേന്ദ്രം വിമതര്‍ കൈയടക്കി. ഇവിടെയുള്ള മിസൈലുകളും വിമതര്‍ പിടിച്ചെടുത്തു. ആലപ്പോ നഗരത്തിലും വിമതരും സൈന്യവും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. വ്യാഴാഴ്ച സിറിയയില്‍ 48 സൈനികര്‍ ഉള്‍പ്പെടെ 180 പേര്‍ കൊല്ല പ്പെട്ടു.ഇതിനിടെ ടര്‍ക്കിയിലെ ഗ്രാമത്തിനു നേര്‍ക്ക് സിറിയന്‍ സൈ ന്യം നടത്തിയ പീരങ്കി ആക്രമണത്തെ യുഎന്‍ രക്ഷാസമിതി അപലപിച്ചു.