ഇതിഹാസം ചരിത്രമാകുന്നു

single-img
6 October 2012

താന്‍ വിരമിക്കലിനെക്കുറിച്ച് ആലോചിച്ചുതുടങ്ങിയതായും അടുത്ത മാസം ഇംഗ്ലണ്ടിനെതിരേ നടക്കുന്ന പരമ്പരയില്‍ ഭാവിതീരുമാനം വ്യക്തമാക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി. എനിക്ക് 39 വയസായി. എന്നില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നു എന്നു കരുതുന്നില്ല- സച്ചിന്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. അടുത്ത ഏപ്രിലില്‍ 40 വയസ്സ് പൂര്‍ത്തിയാകുന്ന സച്ചിന്‍ ഏകദിനത്തില്‍ നിന്നു വിരമിക്കണമെന്ന അഭിപ്രായം പല മുതിര്‍ന്ന താരങ്ങളും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മനസ് പറയുന്നതനുസരിച്ചാണ് ഞാന്‍ തീരുമാനങ്ങളെടുക്കുന്നതെന്നും ഇത്രയും മതിയെന്ന് ഇപ്പോള്‍ മനസു പറഞ്ഞാല്‍ അതാകും തീരുമാനമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് സച്ചിന്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നതായി തുറന്നുപറയുന്നത്. ഇതോടെ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ പടിയിറക്കത്തിനു തയാറായി എന്നു വിലയിരുത്താം. ഇംഗ്ലണ്ടിനെതിരേ സച്ചിന്റെ സ്വന്തം നഗരമായ മുംബൈയില്‍ ടെസ്റ്റ് മത്സരം കളിക്കുന്നുണ്ട്.