മുസ്‌ലീം ലീഗിന് അധികാര തിമിരമെന്ന് എന്‍എസ്എസ്

single-img
6 October 2012

മുസ്‌ലീം ലീഗിന് അധികാര തിമിരമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കേരളം ഭരിക്കുന്നത് ലീഗാണെന്ന മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് തങ്ങളെ അധികാരത്തിലേറ്റിയിരിക്കുന്നതെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല. മലപ്പുറത്ത് പത്തോ ഇരുപതോ സീറ്റുണ്‌ടെന്ന് കരുതി കേരളം ഭരിക്കാനാവില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.