ചൈനയില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് എട്ടു മരണം

single-img
6 October 2012

സെന്‍ട്രല്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ യുവാങ്ജിയാംഗ് നദിയില്‍ രണ്ടു കപ്പലുകള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. നാലു പേരെ കാണാതായി. ഇരുകപ്പലുകളിലുമായി 22 യാത്രക്കാരാണുണ്ടായിരുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ മുഴുവന്‍ പേരും നദിയില്‍ വീണു. അവരില്‍ 18 പേരെ രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചു. ഇവരില്‍ പത്തു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം അറിവായിട്ടില്ല. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. അപകടത്തേക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രവിശ്യാ ഭരണകൂടം ഉത്തരവിട്ടു.