ഹോങ്കോംഗ് ബോട്ടപകടം; മരണം 39 ആയി

single-img
6 October 2012

ഹോങ്കോംഗില്‍ യാത്രാബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. അപകടത്തിന്റെ ആഘാതത്തില്‍ ഒരു ബോട്ട് മുങ്ങുകയായിരുന്നു. മുങ്ങിയ ബോട്ടിനുള്ളില്‍ 123 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 17 പേര്‍ അപകടസ്ഥലത്തുവച്ചും എട്ടു പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 14 പേര്‍ കൂടി മരിച്ചതോടെയാണ് ആളപായം ഉയര്‍ന്നത്. ഹോങ്കോംഗ് തുറമുഖത്ത് നടന്ന കരിമരുന്നു പ്രയോഗം കാണാന്‍ ബോട്ടില്‍ പുറപ്പെട്ടവരാണ് അപകടത്തില്‍പെട്ടത്.