സിറിയക്കെതിരെ സൈനിക നീക്കത്തിനു തുർക്കി

single-img
5 October 2012

അത്യാവശ്യ ഘട്ടത്തില്‍ അതിര്‍ത്തികടന്ന് സിറിയക്കെതിരെ സൈനിക നീക്കം നടത്താന്‍ തുര്‍ക്കിഷ് പാര്‍ലമെന്റ് തീരുമാനിച്ചു. സിറിയന്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 5 പൗരന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തുര്‍ക്കിഷ് ഭരണകൂടത്തിന്റ സുപ്രധാന നീക്കം.

യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, നാറ്റോ സെക്രട്ടറി ജനറല്‍, യു.എന്നിലെ അറബ് ലീഗ് പ്രതിനിധി എന്നിവരുമായി തുര്‍ക്കി വിദേശകാര്യമന്ത്രി വിഷയം ചര്‍ച്ച ചെയ്തു. സിറിയന്‍ അതിക്രമം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തുര്‍ക്കി ഐക്യരാഷ്ട്ര രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.