പെന്‍ഷന്‍,ഇന്‍ഷുറന്‍സ്‌ മേഖലയിൽ നിക്ഷേപ പരിധി ഉയര്‍ത്തും

single-img
5 October 2012

സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ രണ്ടാംഘട്ടമായി പെന്‍ഷന്‍ മേഖലയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു തുറന്നുകൊടുക്കാനും ഇന്‍ഷുറന്‍സ്‌ മേഖലകളില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളില്‍ 49 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ചു. പരിഷ്കാരങ്ങളുടെ ചുവടുപിടിച്ച് കമ്പനി നിയമം, കോമ്പറ്റീഷന്‍ നിയമം, അവധിവ്യാപാര നിയന്ത്രണ നിയമം എന്നിവ ഭേദഗതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഇന്‍ഷുറന്‍സ്‌ മേഖലയിലെ വിദേശ നിക്ഷേപത്തെ തത്വത്തില്‍ അനുകൂലിക്കുന്ന ബി.ജെ.പിയും സര്‍ക്കാരിനെതിരെ രംഗത്തു വന്നിട്ടുണ്ട്‌. ഗ്രാമീണ മേഖലയ്‌ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നാണ്‌ ബി.ജെ.പി ആരോപിക്കുന്നത്