മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശം

single-img
5 October 2012

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനു സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്നു സുപ്രീംകോടതി. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടില്‍ മറുപടി സമര്‍പ്പിക്കുന്നതിന്‌ സമയം നീട്ടിനല്‍കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ്‌ കോടതിയുടെ വിമര്‍ശനം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകളും പഠന റിപ്പോര്‍ട്ടുകളും നിരത്തി ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകളെ എതിര്‍ക്കുവാന്‍ ആയിരുന്നു കേരളത്തിന്റെ നീക്കം. ഇതിനുവേണ്ടിയാണ് കേരളം സമയം ചോദിച്ചത്. എന്നാൽ വിദഗ്ദ്ധർ അടങ്ങിയ ഉന്നതാധികാര സമിതിയാണ് മുല്ലപ്പെരിയാറിനെ കുറിച്ച് റിപ്പോർട്ട് നൽകിയത്. അങ്ങനെയൊരു സാഹചര്യത്തിൽ കൂടുതൽ പഠനങ്ങൾ എന്തിനാണെന്നും കോടതി ചോദിച്ചു. സുപ്രീം കോടതിയുടെ നിലപാട് കേരളത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാവും.