സുപ്രീംകോടതി പരാമര്‍ശം കേരളത്തിനെ ദോഷകരമായി ബാധിക്കും: പ്രേമചന്ദ്രന്‍

single-img
5 October 2012

മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ടു സുപ്രീംകോടതി നടത്തിയ വിമര്‍ശനം കേരളത്തിനു ദോഷകരമാകുമെന്നു മുന്‍ ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുന്നു എന്നതിനു പരോക്ഷമായ സൂചന യായി ഇതിനെ കാണാം. ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിലെ കണെ്ടത്തലുകള്‍ക്കെതിരേ എതിര്‍വാദങ്ങള്‍ ഉന്നയിക്കാനും ഈ സമിതിയിലെ അംഗങ്ങളെ വിസ്തരിക്കാനും അവസരമുണ്ടാകേണ്ടതാണ്. കാരണം ഇതൊരു സിവില്‍ കേസു കൂടിയാണ്. അതിനുള്ള അവസരം നിഷേധിച്ചിരിക്കുന്നു. നേരത്തേ മുല്ലപ്പെരിയാര്‍ കേസില്‍ത്തന്നെ ഡോ. ഗൊസൈന്‍ അടക്കമുള്ള ശാസ്ത്രജ്ഞരെ വിസ്തരിച്ച കീഴ്‌വഴക്കമുണെ്ടന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.