ബിസിനസ് തട്ടിപ്പ്; മോണാവി ഡിസ്ട്രിബ്യൂട്ടര്‍ സജീവ് നായര്‍ അറസ്റ്റില്‍

single-img
5 October 2012

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് വഴി നിയമവിരുദ്ധമായി ബിസിനസ് നടത്തിയ കേസില്‍ കൊച്ചിയിലെ മൊണാവി എന്റര്‍െ്രെപസസ് ഇന്ത്യ സീനിയര്‍ ഡിസ്ട്രിബ്യൂട്ടര്‍ മരട് കേദാരം വീട്ടില്‍ സജീവ് നായരെ (44) െ്രെകംബ്രാഞ്ച് അറസ്റ്റുചെയ്തു. മൊണാവിയുടെ പാലാരിവട്ടത്തുള്ള ഓഫീസ്, സജീവ് നായരുടെ കുണ്ടന്നൂരെ ഓഫീസ്, കളമശ്ശേരിയിലെ ഗോഡൗണ്‍ എന്നിവ സീല്‍ ചെയ്തു. ഇവിടങ്ങളില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തു.വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സജീവിനെ അറസ്റ്റ് ചെയ്തത്.

ഫ്രൂട്ട്‌സ് ജ്യൂസ്, ഹെല്‍ത്ത് ഡ്രിങ്ക്, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയവ മണിചെയിന്‍ മാതൃകയില്‍ വില്‍പ്പന നടത്തിവന്ന സ്ഥാപനമാണിത്. 4200 രൂപ വിലയുള്ള ഉത്പന്നം വാങ്ങിയാല്‍ അംഗമാകാം. കൂടുതല്‍ ആള്‍ക്കാരെ ചേര്‍ക്കുമ്പോള്‍ കമ്മീഷനും അതിനനുസരിച്ച് കൂടും. ഡയറക്ട് സെല്ലിങ് കമ്പനിയായ ആംവേയില്‍ നിന്ന് മൊണാവിയിലെത്തിയ സജീവ് നായര്‍ എട്ട് മാസം കൊണ്ട് ഒരു കോടി രൂപയുടെ വരുമാനമുണ്ടാക്കിയതായി െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഴ്ചയില്‍ 10 ലക്ഷത്തിലധികം വരുമാനം ലഭിക്കുന്ന ബ്ലാക്ക് ഡയമന്‍ഡ് വിഭാഗത്തില്‍ പെട്ട കമ്പനി വിതരണക്കാരനായിരുന്നു സജീവ്.

അമേരിക്ക കേന്ദ്രീകരിച്ചുള്ള മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് കമ്പനിയായ മൊണാവിയുടെ ഇന്ത്യയിലെ ഹെഡ് ഓഫീസ് ചെന്നൈയിലാണ്. പാലാരിവട്ടത്തേത് കേരളത്തിലെ പ്രധാന ഓഫീസാണ്. അമേരിക്ക ആസ്ഥാനമായുള്ള മൊണാവി ഈയിടെയാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.