കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ മുടങ്ങി

single-img
5 October 2012

കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പെന്‍ഷന്‍ വിതരണം മുടങ്ങി. രണ്ടു വര്‍ഷത്തിനിടെ ഇതാദ്യമായാണ് പെന്‍ഷന്‍ വിതരണം മുടങ്ങുന്നത്. എല്ലാ മാസവും അഞ്ചാം തിയതിയാണ് സാധാരണ കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യാറുള്ളത്. എന്നാല്‍ ഇന്ന് ആറാം തിയതിയായിട്ടും പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ലെന്നാണ് പരാതി. 28 കോടി രൂപയാണ് ജീവനക്കാര്‍ക്കു പെന്‍ഷന്‍ തുക വിതരണം ചെയ്യാനായി വേണ്ടത്. അടിയന്തിരമായി സര്‍ക്കാര്‍ പണം അനുവദിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടു.