കാവേരി നദീജലതര്‍ക്കം: കര്‍ണാടകയില്‍ ബന്ദ് പൂര്‍ണം

single-img
5 October 2012

തമിഴ്‌നാടും കര്‍ണ്ണാടകവും തമ്മിലുള്ള കാവേരി നദീജലപ്രശ്‌നത്തില്‍ കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സര്‍ക്കാര്‍ ബസുകളും മിക്ക സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. കോളജുകളും സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസ് സംസ്ഥാന ഘടകവും ജനതാദള്‍ സെക്യുലറും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 20,000 പോലീസുകാരെയും കര്‍ണാടക റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ 25 പ്ലാറ്റൂണ്‍ സേനയെയും വിന്യസിച്ചിട്ടുണ്ട്.