സംസ്ഥാനത്തു മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് ഡിജിപി

single-img
5 October 2012

കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണെ്ടന്നു കണെ്ടത്തിയതായി ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം പറഞ്ഞു. സൈനിക ഉദ്യോഗസ്ഥരുമായുള്ള മുഖ്യമന്ത്രിയുടെ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു ഡിജിപി. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡ് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി കണെ്ടത്തിയിരുന്നു. തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളിലൂടെ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണെ്ടന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. വര്‍ഗീയതയും സാമുദായിക സ്പര്‍ധയും കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ പോലെ വളര്‍ന്നുവരുന്നുണ്ട്. തീവ്രവാദം ഉള്‍പ്പെടെയുള്ള ഭീഷണികളെ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചത്.