ചൈനയില്‍ മണ്ണിടിച്ചിലിൽ 18 വിദ്യാര്‍ഥികള്‍ മരിച്ചു

single-img
5 October 2012

ചൈനയില്‍ മണ്ണിടിച്ചിലില്‍പ്പെട്ടു 18 പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു.ഇവര്‍ പഠിച്ചുകൊണ്ടിരുന്ന ക്ലാസ് റൂമിനു മുകളിലേക്ക് ശക്തമായ തോതില്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.രാവിലെ 9 മണിയോടെ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങി വൈകാതെയാണ്‌ അപകടമുണ്ടായത്‌. സ്‌കൂളിന്‌ സമീപമുള്ള ആറ്‌ വീടുകളും തകര്‍ന്നിട്ടുണ്ട്‌. മണ്ണിടിഞ്ഞ്‌ വീണ്‌ സമീപത്തുള്ള നദിയിലെ ഒഴുക്ക്‌ തടസ്സപ്പെട്ടു. എണ്ണൂറോളം പേര്‍ പ്രദേശത്ത്‌ ഒറ്റപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌.