ബ്രാര്‍ വധശ്രമം: 4 പേര്‍ അറസ്റ്റില്‍

single-img
5 October 2012

ഓപ്പറേഷന്‍ ബ്ളൂ സ്റ്റാറിനു നേതൃത്വം നല്‍കിയ സൈനിക മേധാവിയായ ലഫ്. ജനറല്‍ കെ. എസ്. ബ്രാറിനു നേരെ ലണ്ടനില്‍വച്ചുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് നാലു പേര്‍ അറസ്റിൽ.ഞായറാഴ്‌ച രാത്രി ഓക്‌സ്ഫോര്‍ഡ്‌ സ്‌ട്രീറ്റിലെ ഓള്‍ഡ്‌ ക്യുബെക്‌ സ്‌ട്രീറ്റില്‍ വച്ചാണ്‌ ബ്രാറിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്‌. കഴുത്തിന്‌ മുറിവേറ്റ്‌ ബ്രാര്‍ ചികിത്സയ്‌ക്കു ശേഷം ബുധനാഴ്‌ച മുംബൈയില്‍ മടങ്ങിയെത്തിയിരുന്നു. സ്വകാര്യ സന്ദര്‍ശനത്തിന്‌ ലണ്ടനില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ചിരുന്ന ഖാലിസ്‌താന്‍ തീവ്രവാദികളെ തുരത്താന്‍ 1984ല്‍ നടത്തിയ ഓപറേഷന്‍ ബ്ലൂസ്‌റ്റാറിന്‌ ശേഷം ബ്രാര്‍ തീവ്രവാദികളുടെ നോട്ടപ്പുള്ളിയായിരുന്നു. ഇതേതുടര്‍ന്ന്‌ ഇദ്ദേഹത്തിന്‌ സെഡ്‌ കാറ്റഗറി സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

വധശ്രമവുമായി ബന്ധപ്പെട്ട് അറസ്റിലായവരില്‍ ഒരാള്‍ സ്ത്രീയാണെന്ന് മെട്രോപോളിറ്റന്‍ പോലീസ് വ്യക്തമാക്കി. ബ്രാറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാരോപിച്ചാണ് നാലു പേരെയും അറസ്റു ചെയ്തതെന്ന് സ്കോട്ലന്‍ഡ് യാര്‍ഡ് വക്താവ് അറിയിച്ചു. ഇവരെ സെന്‍ട്രല്‍ ലണ്ടനില്‍ കനത്ത സുരക്ഷയില്‍ ചോദ്യം ചെയ്തുവരികയാണ്.