ആസാമില്‍ തീവണ്ടിക്ക് നേരെ വെടിവെയ്പ്പ്

single-img
5 October 2012

ആസാമിലെ മലയോര ജില്ലയായ ഡിമാ ഹസോയില്‍ തീവണ്ടിക്ക് നേരെ തീവ്രവാദികള്‍ വെടിവെച്ചത് പരിഭ്രാന്തി പടര്‍ത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തലസ്ഥാന നഗരമായ ഗോഹട്ടിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ഹഫ്‌ലോംഗിലെ ചെറിയ സ്റ്റേഷനിലാണ് സംഭവം. വെടിവെയ്പ്പിന് മുന്‍പ് സ്ഥലത്തു നിന്നും പോലീസ് ഗ്രനേഡ് കണ്‌ടെത്തിയിരുന്നു. അഗര്‍ത്തല എക്‌സ്പ്രസിന് നേരെയാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ ട്രെയിന്റെ എഞ്ചിന് കേടുപാട് സംഭവിച്ചു. മറ്റൊരു എഞ്ചിന്‍ എത്തിച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നു. ആസാമിലെ തീവ്രവാദ സംഘടനയായ ഡിമാസയുമായി സമാധാന ഉടമ്പടിയില്‍ ഒപ്പുവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തീരുമാനിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം. ഒക്‌ടോബര്‍ എട്ടിനാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നത്.