വിനു മോഹനും വിദ്യയും വിവാഹിതരാകുന്നു

single-img
4 October 2012

യുവ ചലച്ചിത്രതാരം വിനു മോഹന്‍ വിവാഹിതനാകുന്നു.സിനിമയിൽ നിന്നു തന്നെയാണു വിനു നായികയെ കണ്ടെത്തിയിരിക്കുന്നത്.എം.എൽ.എ മണി,നീലാംബരി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ വിദ്യയാണു വിനുവിന്റെ ജീവിത നായികയായി കടന്നു വരുന്നത്.കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകനും അന്തരിച്ച നാടകചലച്ചിത്രപ്രവര്‍ത്തകന്‍ മോഹന്റെയും നടി ശോഭാ മോഹന്റേയും മകനും നടന്‍ സായികുമാരിന്റെ മരുമകനുമായ വിനു ചട്ടമ്പിനാട് , സൈക്കിള്‍ , ദലമര്‍മരങ്ങള്‍,സുൽത്താൻ,നിവേദ്യം തുടങ്ങി ഒട്ടവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഈ തിരക്കിനിടയില്‍ എന്ന ചിത്രത്തില്‍ വിനുമോഹനും വിദ്യയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.കോട്ടയം തോട്ടയ്ക്കാട് സ്വദേശിയാണ് വിദ്യ. മെയ് 19നാണ് വിവാഹം