സിറിയയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു

single-img
4 October 2012

സിറിയയിലെ ആലപ്പോയില്‍ ഇന്നലെ നടന്ന കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 48 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സൈനിക ഓഫീസര്‍മാരുടെ ക്ലബും ഹോട്ടലും സ്ഥിതിചെയ്യുന്ന സാദള്ള അല്‍ ജാബ്രി ചത്വരത്തില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു കാര്‍ബോംബ് സ്‌ഫോടനങ്ങളുണ്ടായി. ഹോട്ടല്‍ ഭാഗികമായി തകര്‍ന്നു. പുരാതന ആലപ്പോയുടെ പ്രവേശന കവാടമായ ബാബ്‌നിന്‍ മേഖല ഉള്‍പ്പെടെ രണ്ടിടത്തുകൂടി കാര്‍ബോംബ് സ്‌ഫോടനങ്ങളുണ്ടായി.