പൃഥ്വി-11 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

single-img
4 October 2012

ഇന്ത്യയുടെ ആണവ വാഹക ശേഷിയുള്ള പൃഥ്വി-11 മിസൈല്‍ സൈന്യം പരീക്ഷിച്ചു. നിലവില്‍ സൈന്യത്തിന്റെ ഭാഗമായിക്കഴിഞ്ഞ മിസൈലിന്റെ പരീക്ഷണ വിക്ഷേപണമാണ് നടന്നത്. ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തിലായിരുന്നു വിക്ഷേപണം. ചാന്ദിപ്പൂരിലെ മൂന്നാം വിക്ഷേപണത്തറയില്‍ നിന്നും രാവിലെ 9.07 ഓടെയായിരുന്നു പരീക്ഷണം. 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്നതാണ്. 500 കിലോ ആയുധങ്ങള്‍ വഹിക്കാനാകും.