എം.എം മോനായി സി.പി.എം അംഗത്വം പുതുക്കിയില്ല

single-img
4 October 2012

സി.പി.എം മുന്‍ എം.എല്‍.എ എം.എം മോനായി പാര്‍ട്ടി അംഗത്വം പുതുക്കിയില്ല. അംഗത്വ കാലാവധി കഴിഞ്ഞിട്ടും പുതുക്കാന്‍ അദ്ദേഹം അപേക്ഷ നല്‍കിയിരുന്നില്ല.അതേസമയം താൻ പാർട്ടി വിട്ടിട്ടില്ലെന്നും ജോലിത്തിരക്കുള്ളതിനാല്‍ പഴയതുപോലെ പാര്‍ട്ടിയില്‍ വീണ്ടും സജീവമാകാന്‍ കഴിയാത്തതുകൊണ്ടുമാണു അംഗത്വം പുതുക്കാത്തതെന്ന് മോനായി പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് താന്‍ അംഗത്വം പുതുക്കാതിരുന്നതെന്ന് മോനായി വിശദീകരിക്കുന്നു.

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് പാർട്ടിക്കുള്ളിൽ മോനായിക്ക് ശാസനയ്ക്ക് വിധേയനാകേണ്ടി വന്നിരുന്നു.