തനിക്കെതിരേ കേസെടുക്കാന്‍ അമിതാവേശം കാട്ടിയതായി എം.എം മണി

single-img
4 October 2012

ഇടുക്കിയില്‍ നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ അമിത താല്‍പര്യം കാട്ടിയതായി സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി. ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് നല്‍കിയ മറുപടിയിലാണ് മണി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മണി ആരോപിക്കുന്നു.