എരഞ്ഞിപ്പാലത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

single-img
4 October 2012

എരഞ്ഞിപ്പാലം ജംഗ്ഷനില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കാക്കൂരില്‍ പാവാണ്ടൂര്‍ കാപ്പുമ്മല്‍ വീട്ടിലെ വേലായുധന്‍ നമ്പ്യാരുടെ മകന്‍ വിജിഷ്(20) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30നായിരുന്നു അപകടം. എരഞ്ഞിപ്പാലം ജംഗ്ഷനില്‍ അമിത വേഗതയില്‍ വന്ന ബസ് വിജിഷിന്റെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് റോഡില്‍ തല തല്ലി വീഴുകയായിരുന്നു. തലയ്‌ക്കേറ്റ മാരകമായ പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് അധികൃതര്‍ അറിയിച്ചു. മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.