കാവേരി പ്രശ്‌നം; സര്‍ക്കാരിനെതിരെ കര്‍ഷകര്‍

single-img
4 October 2012

കര്‍ണ്ണാടകത്തില്‍ കാവേരിനദീജലം ഘട്ടംഘട്ടമായി തമിഴ്‌നാടിനു നല്‍കുന്നതില്‍ കര്‍ണാടക സര്‍ക്കാരിനെതിരേ കര്‍ഷകരുടെ പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു. കൃഷ്ണരാജ സാഗറില്‍നിന്നും കബനി ഡാമില്‍നിന്നുമുള്ള ജലവിതരണം തടയണമെന്നാവശ്യപ്പെട്ട് ആയിരത്തോളം കര്‍ഷകരാണു പ്രതിഷേധ സമരത്തിനായി രംഗത്തിറങ്ങിയത്. മാണ്ഡ്യ ജില്ലയിലെ കെആര്‍എസ് ഡാമിനു സമീപവും ആയിരത്തോളം കര്‍ഷകര്‍ പ്രതിഷേധവുമായെത്തി. നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിക്കാനിറങ്ങിയവരെ തടഞ്ഞ പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചിലര്‍ കാവേരി നദിയിലേക്കു ചാടുകയും ചെയ്തു. അക്രമാസക്തരായ സമരക്കാരെ തടഞ്ഞുനിര്‍ത്താനാണു പോലീസ് ശ്രമിച്ചത്. ഇതിനിടെ, ചില പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. കെആര്‍എസ് ഡാമിന്റെ സുരക്ഷയ്ക്കായി ദ്രുത കര്‍മ സേന അധികൃതര്‍ നിയമിച്ചിട്ടുണ്ട്.