മന്ത്രി പി.ജെ ജോസഫിനും മുന്‍മന്ത്രി കെ.ഇ ഇസ്മയിലിനുമെതിരേ വിജിലന്‍സ് അന്വേഷണം

single-img
4 October 2012

ജലസേചന വകുപ്പ് മന്ത്രി പി.ജെ ജോസഫിനും മുന്‍മന്ത്രി കെ.ഇ ഇസ്മയിലിനുമെതിരേ വിജിലന്‍സ് അന്വേഷണം. കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇടുക്കി കുളമാവ് നാടുകാണി ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടിന്റെ പേരില്‍ ഭൂമി കൈയ്യേറിയെന്ന പരാതിയിലാണ് അന്വേഷണം. മലയാളവേദി എന്ന സംഘടനയുടെ പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.