ട്വന്റി-20; ഇന്ത്യ രണ്ടാം റാങ്കില്‍

single-img
4 October 2012

ട്വന്റി-20 ലോകകപ്പില്‍ സെമിഫൈനല്‍ ബര്‍ത്ത് ലഭിക്കാതെ പുറത്തായെങ്കിലും റാങ്കിംഗില്‍ ടീം ഇന്ത്യയ്ക്ക് മുന്നേറ്റം. ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയെ പിന്തള്ളി ശ്രീലങ്ക പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചു. ശ്രീലങ്കയേക്കാള്‍ ഒന്‍പത് പോയിന്റ് പിന്നിലാണ് ഇന്ത്യ. 118 പോയിന്റോടെ പാക്കിസ്ഥാനും ഇംഗ്ലണ്ടും ഇന്ത്യയ്ക്ക് പിന്നിലുണ്ട്.