ജനങ്ങൾ തന്നിഷ്ടപ്രകാരം പ്രവർത്തിച്ചാൽ നിയമത്തിനെന്ത് വിലയെന്ന് ഹൈക്കോടതി

single-img
4 October 2012

കള്ളു നിരോധനത്തില്‍ ഹൈക്കോടതി നിര്‍ദേശത്തെ പരസ്യമായി വിമര്‍ശിച്ച എക്‌സൈസ്‌ മന്ത്രി കെ.ബാബുവിന്‌ ഹൈക്കോടതിയുടെ വിമര്‍ശനം.  ജനങ്ങള്‍ തന്നിഷ്‌ടപ്രകാരം തന്നെ ജീവിച്ചാല്‍ പിന്നെ നിയമങ്ങള്‍ എന്തിനാണെന്നായിരുന്നു കോടതി ചോദിച്ചു.

വീര്യം കുറഞ്ഞ മദ്യമായി ബിയർ ഉള്ളപ്പോൾ കള്ള് നിരോധിച്ചു കൂടെയെന്ന് മുൻ ഹൈക്കോടതി ജഡ്ജി സി.എൻ.രാമചന്ദ്രൻ നായർ ചോദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മന്ത്രി ബാബു ഏത് മദ്യം കുടിക്കണമെന്ന് ഹൈക്കോടതി ജഡ്ജി തീരുമാനിക്കേണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ ആയിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.