ഹിമാചലിലും ഗുജറാത്തിലും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു

single-img
4 October 2012

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. ഗുജറാത്തിലെ 182 നിയോജക മണ്ഡലങ്ങളിലേക്കു രണ്ടു ഘട്ടമായിട്ടും 68 മണ്ഡലങ്ങളുള്ള ഹിമാചലില്‍ ഒരു ഘട്ടമായും വോട്ടെടുപ്പു നടത്താനാണു തീരുമാനിച്ചിരിക്കുന്നതെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.എസ്. സമ്പത്ത് അറിയിച്ചു. ഗുജറാത്തില്‍ ഡിസംബര്‍ 13 നും 17 നും ഹിമാചലില്‍ നവംബര്‍ നാലിനും വോട്ടെടുപ്പു നടക്കും. ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 20 നാണ്.