ഇന്ത്യയും പാക്കിസ്ഥാനും യുഎന്നില്‍ ഗാന്ധിജയന്തി ആഘോഷിച്ചു

single-img
4 October 2012

മഹാത്മാ ഗാന്ധി ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരുപോലെ സ്വന്തമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹര്‍ദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര അഹിംസാ ദിനമായ ഗാന്ധി ജയന്തി ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് യുഎന്‍ ആസ്ഥാനത്ത് ആഘോഷിച്ചു. കാഷ്മീര്‍ വിഷയത്തിലെ വാഗ്വാദങ്ങള്‍ക്കു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും ഗാന്ധിജയന്തി അനുസ്മരണത്തില്‍ പങ്കുചേര്‍ന്നത് ഏറെ കൗതുകമുണര്‍ത്തി. വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാക് പ്രസിഡന്റ് സര്‍ദാരി കാഷ്മീര്‍ വിഷയത്തില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പരാമര്‍ശത്തിന് കൃഷ്ണ ഉചിതമായ മറുപടി നല്കിയിരുന്നു.