അവശ്യ മരുന്നുകളുടെ വിലവര്‍ദ്ധനവിനെതിരെ സുപ്രീംകോടതി

single-img
4 October 2012

രാജ്യത്തെ ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിലനിര്‍ണയ രീതിയില്‍ മാറ്റം വരുത്തരുതെന്നു സുപ്രീംകോടതി. കൂടുതല്‍ അവശ്യ മരുന്നുകള്‍ സാധാരണക്കാരുടെ കൈകളിലെത്തിക്കാന്‍ ശ്രമിക്കണമെന്നും കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. അവശ്യമരുന്നുകളുടെ പുതിയ പട്ടിക പുതുക്കി വിജ്ഞാപനം ചെയ്യുന്ന തീയതി ഒരാഴ്ചയ്ക്കകം അറിയിക്കണം. അല്ലാത്തപക്ഷം ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.