ചെല്‍സിക്ക് വിജയം

single-img
4 October 2012

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ്ഘട്ട പോരാട്ടത്തില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന പോരാട്ടത്തില്‍ ചെല്‍സി ഡെന്മാര്‍ക്കില്‍ നിന്നുള്ള എഫ്‌സി നോഡ്‌സിലാന്‍ഡിനെ മറുപടിയില്ലാത്ത നാലു ഗോളിനു കീഴടക്കി. എതിരാളിയുടെ തട്ടകത്തില്‍ ഇറങ്ങിയ ഇംഗ്ലീഷ് ക്ലബിനുവേണ്ടി ജുവാന്‍ മാട്ട ഇരട്ട ഗോള്‍ നേടി. 33-ാം മിനിറ്റില്‍ മാട്ടയിലൂടെ മുന്നില്‍ കടന്ന ചെല്‍സിക്കുവേണ്ടി 79-ാം മിനിറ്റില്‍ ഡേവിഡ് ലൂയിസ് ലീഡുയര്‍ത്തി. 82-ാം മിനിറ്റില്‍ മാട്ട വീണ്ടും ലക്ഷ്യം കണ്ടതോടെ ചെല്‍സി ആധികാരിക ജയം ഉറപ്പാക്കി. ഇഞ്ചുറി ടൈമിനു ഒരു മിനിറ്റു മുമ്പ് റാമിറസ് ചെല്‍സിയുടെ നാലാം ഗോളും സ്വന്തമാക്കിയതോടെ ഡെന്മാര്‍ക്കു ടീമിന്റെ മാനക്കേട് പൂര്‍ണം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇറ്റലിയില്‍ നിന്നുള്ള യുവന്റസ് യുക്രെയിനില്‍ നിന്നുള്ള ഷാക്തര്‍ ഡോണെക്‌സുമായി 1-1 സമനിലയില്‍ പിരിഞ്ഞു. നാലു പോയിന്റുവീതമുള്ള ചെല്‍സിയും ഷാക്തറുമാണ് ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍.