അസാന്‍ജെയ്ക്ക് കാവല്‍; ബ്രിട്ടന്‍ ചെലവാക്കിയത് പത്തുലക്ഷം പൗണ്ട്

single-img
4 October 2012

ബ്രിട്ടന്റെ അറസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയ്ക്കു കാവല്‍ ഏര്‍പ്പെടുത്തിയ വകയില്‍ ബ്രിട്ടന് ഇതുവരെ ചെലവായത് പത്തുലക്ഷം പൗണ്ട്. പ്രതിദിനം 11,000 പൗണ്ടുവരെ ഈയിനത്തില്‍ ചെലവാകുന്നുണെ്ടന്ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് അസാന്‍ജെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത് ജൂണിലാണ്. എംബസിവളപ്പില്‍നിന്നു പുറത്തുകടന്നാലുടന്‍ അറസ്റ്റു ചെയ്യാനാണു പോലീസിനുള്ള നിര്‍ദേശം. രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടാനായി സ്വീഡനു കൈമാറാന്‍ കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് അസാന്‍ജെ ഇക്വഡോര്‍ എംബസിയില്‍ അഭയംതേടിയത്.