Calicut, Local News

വര്‍ഗീയ ചേരിതിരിവ്‌ ഉണ്ടാക്കാന്‍ ശ്രമംനടക്കുന്നു : വയലാര്‍ രവി

കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ഗൂഢശ്രമം നടക്കുകയാണെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എ. നയിക്കുന്ന ‘ അരും കൊല രാഷ്ട്രീയത്തിനെതിരെയുള്ള ‘ മാനവിക യാത്രയുടെ ഉദ്‌ഘാടനം തിരൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.